
ആലപ്പുഴ: രാഹുൽ ഗാന്ധിയെയും, രാജ്യത്തെ കോൺഗ്രസ് നേതാക്കളെയും മർദ്ദിച്ചു അറസ്റ്റ് ചെയ്ത നടപടികളെ പ്രതിഷേധിച്ച് ചെട്ടിളങ്ങര കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സംഗമം ജില്ലാകോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അലക്സ് മാത്യു ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ബെന്നി ചെട്ടികുളങ്ങര അദ്ധ്യക്ഷത വഹിച്ചു.കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റോയ് തങ്കച്ചൻ,ജില്ലാ കോൺഗ്രസ് കമ്മിറ്റിയംഗം ആർ.രാമചന്ദ്രൻ,സുരേഷ് കാട്ടുകൊള്ളിൽ,പഞ്ചായത്ത് അംഗം അനീഷ് കരിപ്പുഴ, ബി.എൻ. ശശിരാജ്, പ്രസന്നൻ പിള്ള,ടി.സുനിൽ കുമാർ,ശിവദാസൻ,രാജു രാജ്കോട്ട്, ശ്രീകുമാർഎന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |