പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മേലെ അരിപ്രയിൽ അന്യസംസ്ഥാന തൊഴിലാളികൾക്കുള്ള ആരോഗ്യ സ്‌ക്രീനിങ്ങും രക്ത പരിശോധനയും നടത്തി. ആരോഗ്യവകുപ്പിന്റെ കീഴിൽ വ്യാപകമായി നടന്നു വരുന്ന അതിഥി ആരോഗ്യ മിത്ര കാമ്പയിന്റെ ഭാഗമായിരുന്നു പരിശോധനകൾ. വാർഡ് അംഗം രാജേന്ദ്രൻ കോലോത്തൊടി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അഭിലാഷ് വി. റാഫേൽ, യു.സുധീഷ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എം.കെ. അനൂപ്., ടി.അബ്ദുൾ ജലീ, പി.കെ.നൗഷാദ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |