
കോട്ടയം : നിധിൻരാജിന്റെ ദുരൂഹ മരണത്തിൽ യഥാർത്ഥ പ്രതികളെ കേന്ദ്രീകരിച്ച് സത്യസന്ധതയും ശാസ്ത്രീയവുമായ അന്വേഷണം നടത്തുന്നതിൽ ആഭ്യന്തര വകുപ്പ് സമ്പൂർണ പരാജയമായെന്ന് അംബേദ്‌കറൈറ്റ് ഡെമോക്രാറ്റിക് ഫ്രണ്ട് ഭാരവാഹികൾ പറഞ്ഞു. ഡോ. എം.കെ.റാമിന്റെ അറസ്റ്റ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നാടകം മാത്രമായതിനാലാണ് ഹൈക്കോടതി പോലും വിമർശിച്ചത്. റാമിന്റെയും മറ്റുള്ളവരുടെയും പങ്കിനെക്കുറിച്ച് യാതൊരു വിധ അന്വേഷണവും നടത്തിയിട്ടില്ലെന്നും ഭാരവാഹികളായ എം.ഗീതാനന്ദൻ, ഐ.ആർ.സദാനന്ദൻ, കെ.അംബുജാക്ഷൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |