SignIn
Kerala Kaumudi Online
Friday, 24 July 2026 1.24 AM IST

അരൂർ ഷോപ്പിംഗ് കോംപ്ലക്‌സ് നവീകരണ പാതയിൽ

d
മേൽക്കൂര നിർമിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു.

തുറവൂർ: അരൂർ മാർക്കറ്റിനോട് ചേർന്നുള്ള ഗ്രാമപഞ്ചായത്തിന്റെ ഷോപ്പിംഗ് കോംപ്ലക്‌സിലെ ചോർച്ചയ്ക്ക് ശാശ്വത പരിഹാരമാകുന്നു. കാലപ്പഴക്കത്തെ തുടർന്ന് കെട്ടിടം ജീർണാവസ്ഥയിലായ സാഹചര്യത്തിലാണ് കഴിഞ്ഞ ഭരണസമിതിയുടെ നേതൃത്വത്തിൽ നവീകരണ പദ്ധതി തയ്യാറാക്കിയത്. കെട്ടിടത്തിന് മുകളിൽ ട്രസ് മേൽക്കൂര നിർമ്മിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്.

അറ്റകുറ്റപ്പണികൾക്കായി രണ്ട് പദ്ധതികളിലായി അനുവദിച്ച 42 ലക്ഷം രൂപയിൽ നിന്നാണ് ട്രസ് നിർമ്മാണത്തിനുള്ള തുക വിനിയോഗിക്കുന്നത്. 1998 ൽ നിർമ്മിച്ച ഷോപ്പിംഗ് കോംപ്ലക്‌സിൽ ഉദ്ഘാടനം കഴിഞ്ഞ ശേഷം കാര്യമായ അറ്റകുറ്റപ്പണികൾ നടന്നിരുന്നില്ല. കഴിഞ്ഞ വർഷത്തെ തനത് ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന്റെ 22 ലക്ഷം രൂപയും ഉൾപ്പെടെ ആകെ 42 ലക്ഷം രൂപയാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി അനുവദിച്ചത്. നിലവിലെ ഭരണസമിതി അധികാരത്തിലെത്തിയ ശേഷമാണ് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായത്.

.....................

# പുനരുദ്ധാരണത്തിന് 42 ലക്ഷം

ട്രസ് നിർമാണത്തോടൊപ്പം പ്ലാസ്റ്ററിംഗ് , ടൈൽസ് പാകൽ, പെയിന്റിംഗ് തുടങ്ങിയ ജോലികളും ആരംഭിച്ചിരുന്നു. എന്നാൽ തൊഴിലാളി ക്ഷാമം മൂലം പെയിന്റിംഗ് ഉൾപ്പെടെയുള്ള ചില ജോലികൾ താത്കാലികമായി നിലച്ചിരുന്നു. കെട്ടിടത്തിലെ നിലവിലുള്ള 15ഓളം ശുചിമുറികൾ പൊളിച്ചുനീക്കി പുതിയവ നിർമിക്കുന്നതോടൊപ്പം പ്ലംബിംഗ് സംവിധാനവും പൂർണമായും നവീകരിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL