
ചാരുംമൂട് : ചത്തിയറ വി.എച്ച്.എസ്.എസ് നാഷണൽ സർവീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ ലോക നാളികേര ദിനം ആഘോഷിച്ചു. ദത്തുഗ്രാമത്തിൽ തെങ്ങിൻ തൈകൾ നട്ടായിരുന്നു ദിനാചരണം നടന്നത്. തെങ്ങു കൃഷിയുടെ പ്രാധാന്യത്തെപ്പറ്റി വിശദീകരിച്ച് താമരക്കുളം ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.റീന ദിനാചരണം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സജീബ് ഖാൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കുഞ്ഞുപിള്ള, പ്രിൻസിപ്പൽ വി. ലക്ഷ്മി,ടി.ആർ. ദീപ്തി, എൻ.എസ്.എസ് കോർഡിനേറ്റർ ജെ. അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |