മാവേലിക്കര: സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിലെ 1992 ബാച്ച് പത്താം ക്ലാസ് കൂട്ടായ്മയായ ചങ്ങാതിക്കൂട്ടം 92ന്റെ ഓണാഘോഷവും കുടുംബസംഗമവും എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ചങ്ങാതിക്കൂട്ടം പ്രസിഡന്റ് വിജയകുമാർ ടി.സി അദ്ധ്യക്ഷനായി.സംസ്ഥാന വനമിത്ര അവാർഡ് ജേതാവും കൂട്ടായ്മയുടെ കൺവീനറുമായ പൂമരത്തണൽ സുനിൽ സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.ചങ്ങാതിക്കൂട്ടം രക്ഷാധികാരികളായ സന്തോഷ് കൊച്ചുപറമ്പിൽ,ബിജു ചെട്ടികുളങ്ങര,മുൻ മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ് ആർ.ചന്ദ്രൻ, സെക്രട്ടറി അനിൽ കുമാർ.പി,പ്രവാസി കോർഡിനേറ്റർ സുരേഷ് ഈരേഴ, ശിവദാസൻ, മണിക്കുട്ടൻ എന്നിവർ സംസാരിച്ചു.വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |