ആലപ്പുഴ: എസ്.ബി.ഐ യുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആലപ്പുഴ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ ആർ.എസ്.ഇ.ടി.ഐ യിൽ 12 ദിവസത്തെ സൗജന്യ ഫാസ്റ്റ് ഫുഡ് ആൻഡ് ബേക്കിംഗ് പരിശീലനം നൽകും. 18നും 49വയസ്സിനും ഇടയിലുള്ള യുവതീ യുവാക്കൾക്ക് പങ്കെടുക്കാം.സംരംഭങ്ങൾ തുടങ്ങുന്നതിനെകുറിച്ചും വിവിധ ലോൺ സ്കീമുകളെക്കുറിച്ചും ക്ലാസുകൾ ഉണ്ടാകും. താല്പര്യമുള്ളവർ ഇന്ന് രാവിലെ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ ആർ.എസ്.ഇ.ടി.ഐയിൽ ഹാജരാകണം. ഫോൺ: 8330011815, 9746487851, 7034350967.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |