ആലപ്പുഴ: കേന്ദ്ര യുവജനക്ഷേമ കായിക മന്ത്രാലയവും മൈ ഭാരത് പോർട്ടലും സംയുക്തമായി സംഘടിപ്പിക്കുന്ന വികസിത് ഭാരത് ക്വിസ് 2026-ലേക്ക് വിദ്യാർത്ഥികൾക്ക് 30വരെ അപേക്ഷിക്കാം.മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്ക് 2027 ജനുവരിയിൽ ദേശീയ യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുക്കാനും പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാനും അവസരം ലഭിക്കും.ബി.ടെക്, ആർട്സ് ആൻഡ് സയൻസ്, പോളിടെക്നിക്, ഐ.ടി.ഐ, ഹയർ സെക്കൻഡറി,വി.എച്ച്.എസ്.ഇ, സി.ബി.എസ്.ഇ സ്കൂളുകൾ,കേന്ദ്രീയ വിദ്യാലയങ്ങൾ എന്നിവിടങ്ങളിലെ 15 മുതൽ 29 വയസ് വരെയുള്ളവർക്ക് പങ്കെടുക്കാം.കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും : mybharat.gov.in. ഫോൺ : 0477 2236542.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |