ആലപ്പുഴ: പിന്നാക്ക വിഭാഗത്തിൽപ്പെട്ട (ഒ.ബി.സി) ബാർബർഷോപ്പ്, യൂണിസെക്സ് സലൂൺ തുടങ്ങിയ തൊഴിലുകൾ ചെയുന്നവർക്ക് തൊഴിലിടം ആധുനികവത്കരിക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കുന്ന 'ബാർബർഷോപ്പ് നവീകരണത്തിന് ധനസഹായം' പദ്ധതിയുടെ അപേക്ഷാതീയതി 20 വരെ നീട്ടി.കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ അധികരിക്കരുത്. 60 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. അഞ്ച് വർഷം വരെ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. www.bwin.kerala.gov.in മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക് ഫോൺ : 0484 2983130.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |