
അമ്പലപ്പുഴ: വർദ്ധിച്ചുവരുന്ന ലോൺ ആപ് തട്ടിപ്പ്, മയക്കുമരുന്ന് എന്നിവക്കെതിരെ ഇരട്ടക്കുളങ്ങര റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. അമ്പലപ്പുഴ പൊലീസിന്റെ സഹകരണത്തോടെയാണ് ക്ളാസ് സംഘടിപ്പിച്ചത്. അമ്പലപ്പുഴ എസ്.ഐ സി.ആർ.ബിജു ക്ളാസിന്റെ ഉദ്ഘാടനം നിർവഹിച്ചു. ബോധവത്കരണ ക്ളാസും നയിച്ചു. റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സി.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ ബിന്ദു ബൈജു, ഷഹനാ മജീദ്, റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ആർ.വേണുക്കുട്ടൻ, ട്രഷറർ രവികുമാർ.കെ. ഡി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |