
മുഹമ്മ: പഞ്ചാബ് ലൂധിയാനയിൽ നടന്നദേശീയ അത്ലറ്റിക് മീറ്റിൽ കേരളത്തിനായി സ്വർണ മെഡൽ നേടിയ അനാമിക അജേഷിന് ജന്മനാട് സ്വീകരണം നൽകി. ഒമ്പതാം വാർഡ് കുടുംബശ്രീ എ.ഡി.എസിന്റെ ആഭിമുഖ്യത്തിലാണ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ വരവേറ്റത്.കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡിൽ പീടിക വെളിയിൽ അജേഷ് - സോണി ദമ്പതികളുടെ മകളാണ് ചാരമംഗലം ഗവ. ഡി.വി. ഹയർ സെക്കന്റെറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിനിയായ അനാമിക.തുടർന്ന് നടന്ന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |