
ആലപ്പുഴ: നഗരസഭയിലെയും കോർപ്പറേഷനിലേയും കണ്ടിജൻസി തൊഴിലാളികളെ ലഭിച്ച് കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ സംരക്ഷിച്ച് കൊണ്ട് കോമൺ സർവ്വിസിൽ ഉൾപ്പെടുത്തണമെന്ന്‌കേരള സ്റ്റേറ്റ് മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാനജനറൽ സെക്രട്ടറി ഡി.രഞ്ജിത്ത് ആവശ്യപ്പെട്ടു.ആലപ്പി മുനിസിപ്പൽ വർക്കേഴ്സ് യൂണിയൻ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് റ്റി ജെ അഞ്ചലോസ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: റ്റി.ജെ അഞ്ചലോസ് (പ്രസിഡന്റ്), പി.എസ്.എം.ഹുസൈൻ (വർക്കിംഗ് പ്രസിഡന്റ് ), ബി.നസിർ, ബീനാ ജോസഫ് ,സരിത (വൈസ് പ്രസിഡന്റുമാർ) , ആർ.അനിൽകുമാർ (ജനറൽ സെക്രട്ടറി), വി.എസ്.സജിത്ത്, എ.അൻസിൽ (ജോയിന്റ് സെക്രട്ടറിമാർ) , സി.സുരേഷ്(ഖജാൻജി).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |