
മുഹമ്മ: കഞ്ഞിക്കുഴിയിൽ വാർഷിക പദ്ധതിയിൽ നടപ്പാക്കിയ നെൽകൃഷിവിളവെടുത്ത്തുടങ്ങി.
പതിനഞ്ചാം വാർഡിലെ നൂറ്റുപാറ പാടശേഖരത്തിലെ ബാലചന്ദ്രൻ ചുള്ളിവെളിയുടെ കൃഷിയിടത്തിലെ ഉമ ഇനത്തിലെ നെല്ലാണ് വിളവെടുത്തത്
വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.സന്തോഷ് കുമാർ നിർവ്വഹിച്ചു
കൃഷി ഓഫീസർ റോസ്മി ജോർജ് , കർമ്മസേന കൺവീനർ ജി. ഉദയപ്പൻ ,അയൽക്കൂട്ടം കൺവീനർ സരളപ്പൻ , കർഷകൻ ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു.
പഞ്ചായത്ത് സൗജന്യമായാണ് വിത്ത് നൽകിയത്. കൂലിച്ചിലവ് സബ്സിഡിയും നൽകുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |