
തുറവൂർ : കേരള യൂണിവേഴ്സിറ്റി എൽ എൽ എം പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ എം.ഗൗരിയെ ബി.ജെ.പി തുറവൂർ കിഴക്ക് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. , അഡ്വക്കേറ്റ് മധുവിന്റെയും കാർഡ് ബാങ്ക് ഉദ്യോഗസ്ഥ ദീപയുടെയും മകളാണ് ഗൗരി. എൽ എൽ ബിക്കും ഒന്നാം റാങ്ക് നേടിയിരുന്നു . ബിജെപി സംസ്ഥാന കൗൺസിൽ അംഗങ്ങളായ അഡ്വ.ബാലാനന്ദൻ, പെരുമ്പളം ജയകുമാർ, അരൂർ മണ്ഡലം ട്രഷറർ ആർ.റാംമോഹൻ കർത്താ, സന്തോഷ് കുമാർ, തങ്കച്ചൻ, അജിത് കുമാർ, ജോജൻ, ദീപു പായിക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |