ആലപ്പുഴ: മൺപാത്ര നിർമ്മാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള ഒ.ബി.സി വിഭാഗം പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്ക് ധനസഹായം നൽകുന്ന പദ്ധതിക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഈമാസം 20 വരെ നീട്ടി. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ അധികരിക്കരുത്. 60വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. www.bwin.kerala.gov.in മുഖേന അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ എറണാകുളം മേഖലാ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ : 0484 2983130.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |