
അലപ്പുഴ: ജില്ലാ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ അമ്പലപ്പുഴ ഉപജില്ലയെ പ്രതിനിധീകരിച്ച വലിയഴീക്കൽ ജി.എച്ച്.എസ്.എസ് വിദ്യാർഥിനി ജാനകി ജോതിഷ് ചാമ്പ്യനായി. ഇതോടെ സംസ്ഥാനതല മത്സരത്തിലേക്കും ജാനകി യോഗ്യത നേടി. അണ്ടർ 11, 12, 13, 17 വിഭാഗങ്ങളിൽ ജില്ലാ ചാമ്പ്യൻപട്ടം നേടിയിട്ടുള്ള ജാനകി ജോതിഷ് സംസ്ഥാനതല അണ്ടർ 11 വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്.
വലിയഴീക്കൽ ചന്ദ്രവിലാസത്തിൽ ജോതിഷ് കുമാർ–റീജ ദമ്പതികളുടെ മകളാണ്. ഇളയ സഹോദരി തീർത്ഥ ജോതിഷ് മൂന്ന് തവണ കേരള ചാമ്പ്യനായിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |