ആലപ്പുഴ : പുന്നപ്ര മാർ ഗ്രിഗോറിയോസ് ഇടവകപ്പള്ളിയിൽ സെപ്റ്റംബർ ഒന്നിന് ആരംഭിച്ച 8 നോമ്പ് തിരുനാളിന്റെ സമാപനം ഇന്ന് നടക്കും. വൈകുന്നേരം മദ്ധ്യസ്ഥ പ്രാർത്ഥന, ജപമാല, വിശുദ്ധ കുർബാന, വചനസന്ദേശം, മാതാവിന്റെ കുരിശടിയിലേക്കുള്ള ജപമാല റാലി എന്നിവയ്ക്ക് ശേഷം നേർച്ച വിതരണം ഉണ്ടായിരിക്കും.
ഇടവക വികാരി ഫാ.ചെറിയാൻ കാരിക്കോമ്പിൽ, ഫാ. മാത്യു മുല്ലശ്ശേരി, ഫാ. ടിജോ പതാലിൽ എന്നിവർ വിശുദ്ധകർമ്മങ്ങൾക്ക് പങ്കാളികളാകും.
ട്രസ്റ്റിമാരായ ഫിലിപ്പ് ആഞ്ഞിലിപ്പറമ്പിൽ, സൈറസ് മച്ചുങ്കൽ, ഡോ മിനിക് കവലക്കൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |