SignIn
Kerala Kaumudi Online
Wednesday, 09 September 2026 2.51 AM IST

ബാങ്കിന്റെ പേരിൽ തട്ടിപ്പ്: ശ്രീജയെ കസ്റ്റഡിയിൽ വാങ്ങും

ചേർത്തല: പൊതുമേഖലാ ബാങ്കിന്റെ രേഖകൾ വ്യാജമായി നിർമ്മിച്ച് തട്ടിപ്പു നടത്തിയ കേസിൽ റിമാൻഡിലായ മുൻ കരാർ ജീവനക്കാരി ശ്രീജ(38)യെ കസ്റ്റഡിയിൽ വാങ്ങാൻ നീക്കവുമായി അന്വേഷണ സംഘം. വ്യാഴാഴ്ച കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. വാരനാട് സ്വദേശിയായ ശ്രീജയെ(38) ഞായറാഴ്ചയാണ് പൊലീസ് അറസ്റ്റുചെയ്തത്. ഇവർ വ്യാജമായി ബാങ്ക് രേഖകൾ തയ്യാറാക്കിയ സ്ഥാപനം കണ്ടെത്തുക, തട്ടിപ്പിലൂടെ സമാഹരിച്ച പണം കണ്ടെത്തുക, തട്ടിപ്പിൽ മറ്റാരെങ്കിലും പങ്കാളിയായിട്ടുണ്ടോയെന്നതുൾപ്പടെ നിരവധി കടമ്പകൾ അന്വേഷണ സംഘത്തിനു മുന്നിലുണ്ട്. ഇവരെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്താൽ മാത്രമേ ഇതിനെല്ലാം ഉത്തരമാകുകയുള്ളുവെന്നാണ് അന്വേഷണം സംഘത്തിന്റെ നിലപാട്. പൊലീസ് കണ്ടെത്തിയ ഇവരുടെ ബാങ്ക് അക്കൗണ്ടിൽ 365 രൂപാമാത്രമാണുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL