SignIn
Kerala Kaumudi Online
Wednesday, 09 September 2026 3.57 AM IST

ഡിസ്പെൻസർ ഹോസ് കാലിൽ കുടുങ്ങി വീണ് പെട്രോൾ പമ്പ് ജീവനക്കാരന് പരിക്ക്

gdf

ആലപ്പുഴ: പെട്രോൾ അടിച്ചുനൽകിയ ശേഷം കാറിൽനിന്ന്​​​ ​എടുത്തുമാറ്റാൻ മറന്ന ഡിസ്പെൻസർ ഹോസ് കാലിൽ കുടുങ്ങി തെറിച്ചുവീണ്​ പമ്പ് ജീവനക്കാരന്​ പരിക്കേറ്റു. ​. ആലപ്പുഴ കൈതവന സ്വദേശി രാമചന്ദ്രനാണ്​ (52) വാരിയെല്ലിന്​ പരിക്കേറ്റത്​. ആലപ്പുഴ മെഡിക്കൽകോളേജ്​ ആ​ശുപത്രിയിൽ ചികിത്സയിലാണ്​.

ഞായറാഴ്ച​ ഉച്ചയ്ക്ക്​ 12.40ന്​ കളർകോട് പക്കി ജംഗ്ഷനിലെ പെട്രോൾ പമ്പിലായിരുന്നു അപകടം. കാറിൽ പെ​ട്രോൾ അടിച്ചശേഷം ​ഡിസ്​പെൻസർ നീക്കുന്നതിന്​ മുമ്പേ ഡ്രൈവർ അശ്രദ്ധമായി കാർ മുന്നോട്ടെടുത്തു. ഈ സമയം സിസ്​പെൻഡർ ഊരാൻ ശ്രമിച്ച ഒരു കൈയ്ക്ക് സ്വാധീനക്കുറവുള്ള രാമചന്ദ്രൻ ഹോസിൽ​ കുടുങ്ങി തെറിച്ചുവീണു. പെട്രോൾ ബങ്കിൽനിന്ന്​ ഹോസ്​ വേർപെട്ടതോടെയാണ്​ നിലത്തേക്ക്​ വീണത്​. അപകടത്തിന്റെ സി.സി ടിവി ദൃശ്യം സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL