
ആലപ്പുഴ : പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഇന്ന് ജില്ലയിൽ രണ്ട് പരിപാടികളിൽ പങ്കെടുക്കും. പകൽ മൂന്നിന് സി.പി.എം മാന്നാർ ഏരിയ കമ്മിറ്റി ഓഫീസ് മന്ദിരം ഉദ്‌ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ പ്രൊഫ.പി.ഡി.ശശിധരൻ അദ്ധ്യക്ഷനാകും. സംസ്ഥാന കള്ളുചെത്ത് വ്യവസായ തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് വൈകിട്ട് നാലിന് മങ്കൊമ്പിൽ നടക്കുന്ന പൊതുസമ്മേളനവും പിണറായി വിജയനാണ് ഉദ്‌ഘാടനം ചെയ്യുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |