
ആലപ്പുഴ:കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ ഹുബ്ബുർ റസൂൽ കോൺഫറൻസിന്റെ ഭാഗമായി കാന്തപുരം എ.പി അബൂബക്കർ മുസലിയാരുടെ പ്രഭാഷണം ഇന്ന് വൈകിട്ട് ആലപ്പുഴ ബീച്ചിന് സമീപത്തെ ഫോംമാറ്റിംഗ്സ് ഗ്രൗണ്ടിലെ എം. എം ഹനീഫ് മൗലവി നഗറിൽ നടക്കും. സമ്മേളനത്തിന് മുന്നോടിയായി വൈകിട്ട് 4ന് ഇ.എം.എസ് ഗ്രൗണ്ടിൽ നിന്നും സമ്മേളന നഗരിയിലേക്ക് സ്നേഹ റാലി സംഘടിപ്പിക്കുമെന്ന് അബ്ദുർ റഹീം സഖാഫി, എച്ച് അബ്ദുൾനാസിർ തങ്ങൾ, ജുനൈദ് എം എസ്, എച്ച് എം ശമീറലി സഖാഫി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |