
ചേർത്തല : സർവീസ് പെൻഷൻകാർക്ക് അർഹമായ ക്ഷാമബത്ത, കുടിശ്ശിക, ഫെസ്റ്റിവൽ അലവൻസ് വർദ്ധന എന്നിവ അനുവദിക്കാത്തതിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ചേർത്തല നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
യോഗം സംസ്ഥാന സെക്രട്ടറി സി.വി. ഗോപി ഉദ്ഘാടനം ചെയ്തു. എം.പി. നമ്പ്യാർ അധ്യക്ഷത വഹിച്ചു. ബി. ഹരിഹരൻ നായർ, ഇ.കെ. കാർത്തികേയൻ, കെ.എ.അനിരുദ്ധൻ, അഡ്വ.ടി.ഡി.രാജൻ, സി.എം.റഫീഖ്, കെ.സുഭാഷ്, സി.എ.ജയശ്രീ, ലളിത രാമനാഥൻ, കെ.ജെ.സെലിൻ, ബീമാബീഗം എന്നിവർ നേതൃത്വം നൽകി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |