ആലപ്പുഴ: ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാകൺവെൻഷൻ 14ന് കായംകുളം എസ്.എൻ.ഡി.പി യൂണിയൻ ഹാളിൽ നടക്കും. രാവിലെ 10.30ന് മന്ത്രി എം. ലിജു ഉദ്ഘാടനം ചെയ്യും. റെജി ചെറിയാൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. കായംകുളം നഗരസഭാദ്ധ്യക്ഷൻ ശരത് കുമാർ ബെല്ലാരി, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാനപ്രസിഡന്റ് രാജു അപ്സര, കർഷകസംഘം സംസ്ഥാന പ്രസിഡന്റ് ഷേഖ്.പി. ഹാരിസ്, ബി.ജെ.പി സൗത്ത് ജില്ല പ്രസിഡന്റ് സന്ദീപ് വാചസ്പതി എന്നിവർ സംസാരിക്കും. വാർത്താസമ്മേളനത്തിൽ ജില്ലാപ്രസിഡന്റ് പാലമുറ്റത്ത് വിജയകുമാർ, ഷാബു വർഗീസ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |