ആലപ്പുഴ: കേരളത്തിലെ സർക്കാർ ഡോക്ടർമാരുടെ പെൻഷൻ പ്രായം 75 വയസ്സായി ഉയർത്തണമെന്ന് എത്തിക്സ് ഡോക്ടേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
കേരളത്തേക്കാൾ ശരാശരി ആയുർദൈർഘ്യം 10 വർഷത്തിലേറെ കുറവുള്ള ഉത്തർപ്രദേശിൽ പോലും ഡോക്ടർമാരുടെ പെൻഷൻ പ്രായം 70 വയസ്സായി ഉയർത്തിയപ്പോഴും ഇവിടെ കുറഞ്ഞ പെൻഷൻ പ്രായം തുടരുന്നത് പുനഃപരിശോധിക്കേണ്ടതാണ്. കേരളത്തിലെ സർക്കാർ ആരോഗ്യസംവിധാനത്തിൽ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ വലിയ കുറവാണ് നിലവിലുള്ളത്. പരിചയസമ്പന്നരായ ഡോക്ടർമാരുടെ സേവനം കൂടുതൽ കാലം പ്രയോജനപ്പെടുത്തുക എന്നത് ഈ പ്രതിസന്ധിക്ക് പ്രായോഗികമായ ഒരു പരിഹാരമാണെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |