ആലപ്പുഴ: ജില്ലയിലെ സിനിമാ തീയേറ്ററുകളിലെ ഭക്ഷണശാലകളിൽ അമിത വില, അളവിലും തൂക്കത്തിലും കൃത്രിമത്വം, ഗുണനിലവാരമില്ലായ്മ എന്നീ പരാതികളെതുടർന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ്, ലീഗൽ മെട്രോളജി, ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്നിവയുടെ സംയുക്ത സ്ക്വാഡ് പരിശോധന നടത്തി. ഹരിപ്പാട് പ്രവർത്തിക്കുന്ന തിയേറ്ററിലെ ഭക്ഷണശാലയിൽ ത്രാസ് മുദ്ര പതിപ്പിച്ചിട്ടില്ലയെന്നു കണ്ടെത്തി. പ്രദേശത്തെ മറ്റൊരു ഭക്ഷണശാലയിൽ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന ഇറച്ചി, മാംസം തുടങ്ങിയവയിൽ നിയമപ്രകാരമുള്ള ലേബൽ പതിക്കാത്തതിനും നോട്ടീസ് നൽകി. വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചിട്ടുണ്ടെന്നു പരിശോധനയിൽ ഉറപ്പാക്കി. താലൂക്ക് സപ്ലൈ ഓഫീസർ ജി.ഓമനക്കുട്ടൻ, ലീഗൽ മെട്രോളജി ഇൻസ്പെക്ടർമാരായ മഹേഷ്, അരുൺ, ഫുഡ് സേഫ്റ്റി ഓഫീസർ ഹേമാംബിക, റേഷനിംഗ് ഇൻസ്പെക്ടർമാരായ ഗിരീഷ് ജി, രാജേഷ് കെ, വിശ്വനാഥ്, ഹാസിം സ..എ. എന്നിവർ പരിശോധനയിൽ പങ്കെടുത്തു. തുടർ ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |