SignIn
Kerala Kaumudi Online
Saturday, 12 September 2026 10.00 AM IST

ലെൻസ് കണ്ണിൽ കുടുങ്ങിയ 67കാരിക്ക് ശസ്ത്രക്രിയ തിങ്കളാഴ്ച കോട്ടയത്ത്

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തിമിരശസ്ത്രക്രിയക്കിടെ ലെൻസ് ഉള്ളിലേക്ക് ആഴ്ന്നുപോയ ആറാട്ടുപുഴ കള്ളിക്കാട് തെക്കേയറ്റത്ത് വീട്ടിൽ ലതയുടെ (67) തുടർചികിത്സ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. തകരാർ പരിഹരിക്കാനുള്ള ശസ്ത്രക്രിയ തിങ്കളാഴ്ച കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തും. ലതയെ കോട്ടയത്ത് എത്തിക്കാനുള്ള ആംബുലൻസ് സൗകര്യമുൾപ്പെടെ എല്ലാ സംവിധാനവും ഒരുക്കുമെന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ.ലക്ഷ്മി അറിയിച്ചു. നിലവിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ലത .

വ്യാഴാഴ്ചയാണ് തിമിര ശസ്ത്രക്രിയക്കിടെ ലതയുടെ കണ്ണിലേക്ക് ലെൻസ് ആഴ്ന്നിറങ്ങിയത്. യഥാസമയം ഡോക്ടർ രോഗിയുടെ ബന്ധുക്കളോട് വിവരം പറയാതിരിക്കുകയും, കോട്ടയത്ത് ശസ്ത്രക്രിയ നടത്താൻ വേണ്ട സഹായം ചെയ്തു നൽകാത്തതിലും വലിയ പ്രതിഷേധം ഉണ്ടായിരുന്നു. തുടർന്ന് ബന്ധുക്കൾ പരാതി നൽകിയപ്പോഴാണ് സൂപ്രണ്ട് എല്ലാ സഹായവും വാഗ്ദാനംചെയ്തത്. റെറ്റിനയിൽ ശസ്ത്രക്രിയ നടത്താനുള്ള ഉപകരണങ്ങൾ ആലപ്പുഴ മെഡി.കോളേജ് ആശുപത്രിയിൽ ലഭ്യമല്ലാത്തതിനാലാണ് കോട്ടയത്തേക്ക് കൊണ്ടുപോകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL