
ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയിൽ പങ്കെടുത്ത ചുണ്ടൻ വള്ളങ്ങളുടെയും ചെറുവള്ളങ്ങളുടെയും ബോണസ് വിതരണം തുടങ്ങി. സബ് കല്ലക്ടർ സി.ശിവ ശക്തിവേൽ ആർ.ഡി. ഒ ഓഫീസിൽ ചെക്ക് നൽകികൊണ്ട് ആദ്യ വിതരണം നിർവഹിച്ചു. ആദ്യ ദിനം എട്ടു ചുണ്ടൻ വള്ളങ്ങളും 18 ചെറുവള്ളങ്ങളും ബോണസ് തുക ചെക്കായി കൈപ്പറ്റി. 1.69 കോടി രൂപയാണ് ബോണസ് വിതരണത്തിനായി ചെലവഴിക്കുന്നത്. ബോണസ് എത്രയും വേഗം നൽകുന്നതിന് ജില്ലാ കളക്ടർ ഷാജി.വി.നായർ യോഗത്തിൽ നിർദേശിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |