SignIn
Kerala Kaumudi Online
Tuesday, 15 September 2026 3.01 AM IST

ജില്ലയെ 2030ഓടെ ക്ഷയരോഗ മുക്തമാക്കാൻ കർമ്മപദ്ധതി

ആലപ്പുഴ: വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ ജില്ലയെ 2030 ഓടെ ക്ഷയരോഗ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര കർമ്മപദ്ധതി നടപ്പാക്കാൻ ജില്ലാ ടി.ബി മുക്ത് കമ്മറ്റി യോഗം തീരുമാനിച്ചു. ക്ഷയരോഗ പ്രതിരോധം, സമയബന്ധിതമായ രോഗനിർണയം, കൃത്യമായ ചികിത്സ ഉറപ്പാക്കൽ, രോഗികൾക്കാവശ്യമായ പോഷകാഹാര കിറ്റുകളുടെ വിതരണം എന്നിവ കൂടുതൽ കാര്യക്ഷമമാക്കും. പ്രവർത്തനങ്ങൾ താഴെത്തട്ടിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി റവന്യൂ ബ്ലോക്ക് അടിസ്ഥാനത്തിൽ ബി.ഡി.ഒമാരെ ചാർജ് ഓഫീസർമാരാക്കി പ്രത്യേക കമ്മിറ്റികൾ രൂപീകരിക്കും.

ബ്ലോക്ക് മെഡിക്കൽ ഓഫീസർ, ഹെൽത്ത് സൂപ്പർവൈസർ, എന്.സി.സി. കേഡറ്റുകൾ, മൈ ഭാരത് വോളന്റിയർമാർ, എൻ.എസ്.എസ്. വോളന്റിയർമാർ എന്നിവർ അടങ്ങുന്നതാണ് ബ്ലോക്ക് തല ടി ബി മുക്ത് കമ്മിറ്റി.

എ.ഡി.എം എസ്.പ്രേംജി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ടിബി ഓഫീസർ ഡോ. വി.എസ്.വിൻസി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.അനൂപ്, ജില്ലയിലെ എം.പി, എം.എൽ.എ. മാരുടെ പ്രതിനിധികൾ, ഗവ. ടിഡി മെഡിക്കൽ കോളേജ് പ്രതിനിധി, എൻ.സി.സി യൂണിറ്റ് കമാൻഡർ, എൻ.എസ്.എസ്. ജില്ലാ പ്രതിനിധി, ജില്ലാ യൂത്ത് ഓഫീസർ, ജില്ലാ ലേബർ ഓഫീസർ എന്നിവരും വിവിധ വകുപ്പ് പ്രതിനിധികളും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL