
അമ്പലപ്പുഴ: കേരളാ പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ പൊതുയോഗംആഭ്യന്തരവകുപ്പിന്റെ ഓപ്പറേഷൻ തൂഫാൻ കർമപദ്ധതിക്ക് പിന്തുണപ്രഖ്യാപിച്ചു. അമ്പലപ്പുഴ ഡിവൈ.എസ്.പി.പി ജ്യോതികുമാർ ലഹരി വിരുദ്ധപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യൂണിറ്റ് പ്രസിഡന്റ് പി.ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.എ.സെബാസ്റ്റ്യൻ, ജില്ലാ പ്രസിഡന്റ് പി.കെ.ഗോപാലനാചാരി, ജില്ലാ സെക്രട്ടറി ജി.രാജേന്ദ്രൻ, ഒ.ഇക്ബാൽ, വി.എ. ബഷീർ, കെ രംഗനാഥൻ , ജോൺ ബാസ്റ്റിൻ, ജോസുകുട്ടി എന്നിവർ പ്രസംഗിച്ചു. ജീ .അനിൽകുമാർ സ്വാഗതവും പി.കെ.രാജേന്ദ്രൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |