മുഹമ്മ:: സിപി എം കഞ്ഞിക്കുഴി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സീതാറാം യെച്ചൂരി അനുസ്മരണതോടനുബന്ധിച്ച് പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു . ആനുകാലിക ഇന്ത്യയും ഇടതുപക്ഷവും എന്ന വിഷയത്തിൽ സിപി എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ. അനിൽകുമാർ വിഷയാവതരണം നടത്തി .ആനുകാലിക കാലത്തെ മാനവികത എന്ന വിഷയം വിശ്വൻ പടനിലം അവതരിപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി ജി.മോഹനൻ അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി ബി.സലിം സ്വാഗതം പറഞ്ഞു., ഏരിയ കമ്മിറ്റി അംഗങ്ങളായ അഡ്വ.പി.എസ്.ഷാജി, അഡ്വ.എം.സന്തോഷ് കുമാർ, എ.കെ.പ്രസന്നൻ, എസ്.ദേവദാസ്, അഡ്വ.പ്രഭ മധു, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധർമ്മിണി തമ്പാൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |