ആലപ്പുഴ: ഒരു നാടിന് മുഴുവൻ വെളിച്ചമേകിയ അഭിവന്ദ്യനായ ഗുരുനാഥനും മുതിർന്ന പൊതുപ്രവർത്തകനും ദേശീയ അദ്ധ്യാപക അവാർഡ് ജേതാവുമായിരുന്ന കല്ലേലി രാഘവൻ പിള്ളയുടെ നിര്യാണത്തിൽ സൗഹൃദ ആലപ്പുഴ അനുശോചനം രേഖപ്പെടുത്തി. സൗഹൃദ പ്രസിഡന്റ് പി.ജ്യോതിസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി. നസീർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ആർ. പ്രദീപ്, ഡോ. പി.ഡി. കോശി, എസ്.എം, ഷെരീഫ്, പ്രൊഫസർ എസ്. രാമാനന്ദ്, പ്രൊഫ. വിജയൻ നായർ, ഡി.പി. മധു, ബീന ജോസഫ്, ഇ.നൗഫൽ, ബീന റസാഖ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |