
അമ്പലപ്പുഴ : എൻ.എസ്.എസ് കരയോഗം 1632ന്റെ ആഭിമുഖ്യത്തിൽ വിനായക ചതുർത്ഥി ആഘോഷിച്ചു. അഷ്ട ദ്രവ്യ മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. ഗണേശ അർച്ചനക്ക് ശേഷം നവഗ്രഹ പൂജ നടന്നു. തന്ത്രി പ്ലാക്കൂടി ഹരിനാരായണൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു.ഉമേഷ് നമ്പൂതിരി, വിക്രമൻ പോറ്റി, ഹരി നമ്പൂതിരി എന്നിവർ സഹ കാർമ്മികത്വം വഹിച്ചു. കരയോഗം പ്രസിഡന്റ് വി.ജെ.ശ്രീകുമാർ വലിയമഠം, സെക്രട്ടറി സി.ശശികുമാർ, സന്തോഷ് കെ.പിള്ള, ശ്രീകുമാർ ചേരാവള്ളി, എൻ.മുരുകദാസ്, ബാലാമണിയമ്മ, ലീലാവതി എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |