
മുഹമ്മ: മണ്ണഞ്ചേരി കുന്നപ്പള്ളി മസ്ജിദുൽ ബദ്‌രിയ്യ ആൻഡ് ദാറുൽ ഉലൂം മദ്‌റസ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവന്ന 'ഇശൽ റബീഅ് 2കെ26' മദ്‌റസ വിദ്യാർത്ഥികളുടെ കലാ സാഹിത്യ മത്സരങ്ങൾക്ക് സമാപിച്ചു. സമാപന സമ്മേളനം മണ്ണഞ്ചേരി പൊലീസ് സർക്കിൾ ഇൻസ്പെക്ടർ പി.ജി. മധു ഉദ്ഘാടനം ചെയ്തു. മസ്ജിദ് പ്രസിഡൻ്റ് സവാദ് കുന്നപ്പള്ളി അധ്യക്ഷനായ സമ്മേളനത്തിൽ മസ്ജിദ് ചീഫ് ഇമാം ടി.എച്ച്. ജഅ്ഫർ അൽ ഹാകിമി മദ്ഹുറസൂൽ പ്രഭാഷണവും മദ്‌റസ പൊതു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണവും ഹാഫിള് സുസൈൻ ബീഹാർ ഖിറാഅത്തും നിർവഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |