
അമ്പലപ്പുഴ: കാക്കാഴം പുളിക്കൽ ദേവീ ക്ഷേത്രത്തിലെ ചുറ്റമ്പലത്തിന്റെ ശിലാസ്ഥാപനം ക്ഷേത്രം തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. ക്ഷേത്രം മേൽശാന്തി കണ്ണൻ പൊന്നാട് സഹകാർമ്മികത്വം വഹിച്ചു. ക്ഷേത്രാരാധക സമിതി പ്രസിഡന്റ് ആർ.സരസപ്പൻ, സെക്രട്ടറി എം.മുകേഷ്, ഷാജി മാപ്ളശ്ശേരി, രാമഭദ്രൻ,എസ്.വിഷ്ണു, ബി.അഖിൽ,ബി.അനൂപ്,സ്മിന്റു മോഹൻ, പ്രതാപൻ,ശ്രീദേവി,സിന്ധു, വത്സല, ശുഭ, കുമുദം, സുജിത് തുടങ്ങിയവർ സംബന്ധിച്ചു ശ്രീകോവിൽ നിർമ്മാണവും പുരോഗമിക്കുന്നു.ഗണപതി,ശാസ്താവ്, രുദ്രമാല, രക്തേശ്വരി,ബ്രഹ്മരക്ഷസ്സ്, മറുത, പേയ്, യക്ഷി, ഗന്ധർവ്വൻ എന്നീ ഉപദേവതാസ്ഥാനങ്ങളും ചുറ്റമ്പല നിർമ്മാണത്തോടൊപ്പം നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |