
അമ്പലപ്പുഴ: പുന്നപ്ര തെക്ക് ഒന്നാം വാർഡിൽ നർബോന തീരത്ത് കടലാക്രമണം അതിരൂക്ഷം. ഇന്നലെ 150 മീറ്ററോളം കടൽഭിത്തി ഇല്ലാത്തിടത്താണ് തിരമാല അടിച്ചു കയറിയത്.തീരദേശ റോഡ് പൂർണ്ണമായും കടലെടുക്കുന്ന അവസ്ഥയാണുള്ളത്. അടിയന്തരമായി കടൽഭിത്തി നിർമ്മാണത്തിന് അനുമതി നൽകിയില്ലെങ്കിൽ സമരപരിപാടികൾ നടത്താൻ ഒരുങ്ങുകയാണ് മത്സ്യത്തൊഴിലാളികൾ. ദുരന്തനിവാരണഫണ്ട് ലഭിക്കാത്തതും പോരായ്മയായി പഞ്ചായത്ത് ചൂണ്ടിക്കാണിക്കുന്നു. 30 ലക്ഷം രൂപയുടെ ടെൻഡർ ക്ഷണിച്ചെങ്കിലും ആരും കടൽഭിത്തി നിർമ്മാണം ഏറ്റെടുക്കാൻ തയ്യാറായിട്ടില്ലെന്നു ഇറിഗേഷൻ വിഭാഗം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |