
വരന്തരപ്പിള്ളി: എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 5ലക്ഷം രൂപ വിനിയോഗിച്ച് വാങ്ങിയ എ.ഐ ക്യാമറകളുടെ പ്രവർത്തനോദ്ഘാടനം കെ.കെ രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. പാലപ്പിള്ളി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിൽ നടന്ന ചടങ്ങിൽ വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് മീന മദനൻ അദ്ധ്യക്ഷയായി. ചാലക്കുടി ഡി.എഫ്.ഒ ജോസഫ് തോമാസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ഷീല ജോർജ്ജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ബിനോയ് ത്തെരിഞ്ഞാംപ്പിള്ളി, പഞ്ചായത്ത് വൈസ്പ്രസിഡന്റ് സാന്റോ നന്തിപുലം, ജനപ്രതിന്ധികളായ കെ.എസ് ഫവാസ്, ബിന്ദു പ്രിയൻ, എം.എസ് സിനീഷ്, സതി രവി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ പി.ഡി രതീഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |