
അമ്പലപ്പുഴ: മണ്ഡലം രാഷ്ട്രീയ സ്വയം സേവക സംഘിന്റെ നേതൃത്വത്തിൽ വിജയദശമി മഹോത്സവം നടത്തി . അഖില ഭാരതീയ സമ്പർക്ക ശ്രേണി അംഗം എ. ജയകുമാർ പ്രഭാഷണം നടത്തി. റിട്ട. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സലിലകുമാർ അധ്യക്ഷനായി. പഥസഞ്ചലനം നവരാക്കൽ ക്ഷേത്രത്തിനു സമീപത്തു നിന്ന് ആരംഭിച്ച് റയിൽവേ സ്റ്റേഷന് സമീപം ധ്വജാരോഹണം , പ്രാർത്ഥന . ശാരീരിക് പ്രദർശനം , ഗണഗീതം , അമ്യത വചനം , വ്യക്തി ഗീതം , വിജയദശമി സന്ദേശം എന്നിവയോടെ സമാപിച്ചു . ഖണ്ഡ് സഹ സംഘചാലക് എൻ. ശശീന്ദ്രൻ , അമ്പലപ്പുഴ മണ്ഡൽ കാര്യവാഹ് എസ്.അമൽ കുമാർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |