
പൂച്ചാക്കൽ: പൂച്ചാക്കൽ തോട്ടിൽ രാത്രിയുടെ മറവിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളി. മാലിന്യം കലർന്നതോടെ രൂക്ഷഗന്ധം വമിക്കുകയാണ്. വേമ്പനാട്ടുകായലുമായി നേരിട്ട് ബന്ധമുള്ള ഈ തോടിന്റെ ഇരുവശങ്ങളിലുമായി നിരവധി കുടുംബങ്ങളും വ്യാപാരസ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. രാവിലെ കടകൾ തുറക്കാനെത്തിയ വ്യാപാരികൾക്കും തൊഴിലാളികൾക്കും ശ്വാസംമുട്ടലും ഛർദ്ദിയും അനുഭവപ്പെട്ടതായും പരാതിയുണ്ട്.
പ്രദേശത്ത് തെരുവുവിളക്കുകൾ കത്താത്തത് മുതലെടുത്താണ് രാത്രികാലങ്ങളിൽ മാലിന്യം തള്ളുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. സംഭവം ആവർത്തിച്ചിട്ടും അധികൃതർ ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്. പ്രദേശത്തെ തകരാറിലായ തെരുവുവിളക്കുകൾ അടിയന്തരമായി നന്നാക്കി പ്രകാശം ഉറപ്പാക്കണമെന്നും രാത്രികാല പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |