
അമ്പലപ്പുഴ: കെ.എസ്.എസ്.പി.എ അമ്പലപ്പുഴ വടക്ക് വാർഷികം കോൺഗ്രസ്ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ടി.എ.ഹാമിദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് യു. അഷ്റഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാനക്കമ്മിറ്റിയംഗം ബി.പ്രസന്നകുമാർ മുഖ്യ പ്രഭാഷണം നടത്തി. എം.ബി.ബി.എസിൽ ഉന്നത വിജയം കൈവരിച്ച ഡോ: സ്വാതി അനിലിനെ ചടങ്ങിൽ അനുമോദിച്ചു. കെ.കമലോൽഭവൻ നവാഗതരെ ആദരിച്ചു. പി.ബി.രാഘവൻ പിള്ള, അനിൽ വെള്ളൂർ, പി.ഉണ്ണിക്കൃഷ്ണൻ, ഡി.ഭാർഗവൻ, കെ.ജെ. മാത്യു, എസ്.വിജയൻ ,എം.മുഹമ്മദ് കുഞ്ഞ്,പി.കെ.ഉഷാകുമാരി, അമൃതനാഥൻപിള്ള എന്നിവർ പ്രസംഗിച്ചു. രാധാകൃഷ്ണൻ ബദരിക ക്ലാസ് നയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |