
ആലപ്പുഴ: ശമ്പള പരിഷ്‌കരണം ഉടൻ നടപ്പാക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക തുടങ്ങിയ ആവശ്യങൾ ഉന്നയിച്ച് നവംബർ 21ന് നടക്കുന്ന സെക്രട്ടറിയേറ്റ് വളയൽ സമരം വിജയിപ്പിക്കുവാൻ എൻ.ജി.ഒ യൂണിയൻ ജില്ലാ കൗൺസിൽ യോഗം ആഹ്വാനം ചെയ്തു. ആലപ്പുഴ ജെൻഡർ പാർക്കിൽ നടന്ന ജില്ലാ കൗൺസിൽ യോഗം സംസ്ഥാന പ്രസിഡന്റ് എം എ അജിത് കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഹംസ കണ്ണാട്ടിൽ സംസ്ഥാന കൗൺസിൽ തീരുമാനങ്ങൾ വിശദീകരിച്ചു. ജില്ലാ സെക്രട്ടറി ബൈജു പ്രസാദ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ജി രാജേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി സിലിഷ്, എഫ് റഷീദാകുഞ്ഞ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |