
അമ്പലപ്പുഴ: സർക്കാർ സ്ക്കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാൻ കഴിയുന്ന ഫണ്ട് അനുവദിക്കുമെന്ന് റെജി ചെറിയാൻ എം .എൽ .എ പറഞ്ഞു. കരുമാടി കെ .കെ. കുമാരപിള്ള സ്മാരക ഗവ.ഹൈസ്കുളിൽ അവാർഡ് വിതരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. എസ്.എം.ഡി.സി വൈസ് ചെയർപേഴ്സൺ റീന എസ് അദ്ധ്യക്ഷത വഹിച്ചു. തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഗീതാജ്ഞലി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം മഞ്ജു വിജയകുമാർ,ഹെഡ്മിസ്ട്രസ് ബി. ജയസന്ധ്യ തുടങ്ങിയവർ പ്രസംഗിച്ചു. പൂർവ്വ അദ്ധ്യാപകൻ സജി എസിനെ ചടങ്ങിൽ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |