
മുഹമ്മ: ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് കഞ്ഞിക്കുഴിയിൽ അനധികൃതമായി സ്ഥാപിച്ച ഇ- ടോയ്ലറ്റ് പൊട്ടിയൊലിച്ചതിനെത്തുടർന്ന് നാട്ടുകാർ പ്രതിഷേധിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. കെ. സരള,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വി. കെ. കലേഷ് ,വാർഡ് മെമ്പർ ഇന്ദിര ഉദയൻ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ റനീഷ് തോമസ്,ജെ പി എച്ച് എൻ ശ്രീകാന്ദ് എന്നിവർ സ്ഥലം സന്ദർശിച്ചു. ഇ ടോയ്ലറ്റ് അടിയന്തിരമായി മാറ്റുവാനും മാലിന്യക്കുഴി മണ്ണിട് മൂടി ബ്ലീച്ചിംങ്പൗഡർ കുമ്മായം എന്നിവ ഉപയോഗിച്ച് അണുവിമുക്തമാക്കുവാനും നിർദേശം നൽകി. പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായതോടെ അണുവിമുക്തമാക്കി ടോയ്ലറ്റ് നീക്കം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |