SignIn
Kerala Kaumudi Online
Sunday, 13 September 2026 3.43 AM IST

കിടങ്ങാംപറമ്പ് പൊലീസ് അതിക്രമം: അന്വേഷണ റിപ്പോർട്ട് കൈമാറി

g
കിടങ്ങാംപറമ്പ് പൊലീസ് അതിക്രമം

ആലപ്പുഴ : കിടങ്ങാംപറമ്പ് ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പൊലീസ് ലാത്തി വീശിയ സംഭവത്തെപ്പറ്റി അന്വേഷണം നടത്തിയ ആലപ്പുഴ സബ് കളക്ടർ സൂരജ് ഷാജി റിപ്പോർട്ട് കളക്ടർക്ക് കൈമാറി. കഴിഞ്ഞ 5ന് കൈമാറിയ റിപ്പോട്ടിന്മേൽ തുടർനടപടിയെടുത്തിട്ടില്ല.

സംഭവത്തിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധമുയരുന്നുണ്ട്. ക്ഷേത്രയോഗം പ്രസിഡന്റ് ഷാജി കളരിക്കലിൽ നിന്നും പൊലീസിന്റെ ആക്രമണത്തിന് ഇരയായ എട്ടുപേരിൽ നിന്നും ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് സബ് കളക്ടർ റിപ്പോർട്ട് നൽകിയത്. കഴിഞ്ഞ മാസം 24ന് രാത്രി 10.30ന് ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയുടെ സമയം സംബന്ധിച്ച് ഉണ്ടായ തർക്കം ലാത്തി വീശലിൽ കലാശിക്കുകയായിരുന്നു. എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ കൗൺസിലർ രാജീവിനും സ്ത്രീകൾ ഉൾപ്പെടെ നിരവധിപേർക്കും ലാത്തി വീശലിൽ പരിക്കേറ്റിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL