
പെരുമ്പാവൂർ: ഓപ്പറേഷൻ പി. ഹണ്ട് റൂറൽ ജില്ലയിൽ പതിനഞ്ച് മൊബൈൽ ഫോണുകൾ പിടികൂടി. ഞാറയ്ക്കൽ 3, കാലടി 3, കോതമംഗലം 2,.പറവൂർ 2, കുറുപ്പംപടി 2, നെടുമ്പാശേരി 1, പെരുമ്പാവൂർ 1, അയ്യമ്പുഴ 1 എന്നിങ്ങനെയാണ് മൊബൈലുകൾ പിടികൂടിയത് കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും വിവിധ പോൺ സൈറ്റുകളിൽ നിന്ന് ഡൗൺലോഡ് ചെയ്തു കാണുകയും സൂക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഓപ്പറേഷൻ പി.ഹണ്ട് നടത്തുന്നത്. അഞ്ച് സബ്ഡിവിഷനുകളിലായി, 50 ഇടങ്ങളിൽ പരിശോധന നടന്നതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |