SignIn
Kerala Kaumudi Online
Friday, 23 October 2026 3.33 AM IST

അമൃതയിൽ കോൺക്ലേവ്

aims

കൊച്ചി: അമൃത ആശുപത്രിയിൽ മൂന്നു ദിവസത്തെ അന്താരാഷ്ട്ര ക്ലിനിക്കൽ സൈക്കോളജി സമ്മേളനത്തിന് തുടക്കമായി. ലൈംഗികതയും പ്രത്യുത്പാദന ആരോഗ്യവും എന്ന വിഷയത്തിലുള്ള സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദഗ്ദ്ധർ പങ്കെടുക്കുന്നുണ്ട്. ദുബായ് സിവാനാ ഹെൽത്ത് കെയർ സിറ്റിയിലെ ക്ലിനിക്കൽ സൈക്കോളജി വിഭാഗം പ്രൊഫ. ആർ. ശ്രീഹരി സമ്മേളനത്തി ഉദ്ഘാടനം നിർവഹിച്ചു.

ബംഗളൂരു നിംഹാൻസിലെ ക്ലിനിക്കൽ സൈക്കോളജി വിഭാഗം പ്രൊഫ.ഡോ.എം. മഞ്ജുള, ശംഭു അനിൽ, ഡോ. സന്ദീപ് വിജയരാഘവൻ, ഡോ.കെ.വി. സഞ്ജീവൻ, പ്രൊഫ.ഡോ. ജയശ്രീ നായർ തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

മൂന്ന് ദിവസത്തെ സമ്മേളനം ശനിയാഴ്ച സമാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL