
മരട്: നാഷണൽ ആയുഷ്മിഷൻ ഭാരതീയ ചികിത്സാ വകുപ്പിന്റെയും ഗവ. ആയുർവ്വേദ വിഷവൈദ്യ ഡിസ്പെൻസറിയുടെയും മരട് നഗരസഭയുടേയും സംയുക്താഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി സൗജന്യമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ആനന്ദകരം ആരോഗ്യകരം വാർദ്ധക്യം ആയുഷിലൂടെ എന്ന സന്ദേശത്തോടെയാണ് സൗജന്യമെഡിക്കൽ ക്യാമ്പ് നടത്തിയത്. നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ അഡ്വ.രശ്മി സനിൽ അദ്ധ്യക്ഷയായി. സ്ഥിരം സമിതി അദ്ധ്യക്ഷരായ റിനിതോമസ്, ബേബിപോൾ, ശോഭചന്ദ്രൻ, ബിനോയ്ജോസഫ്, ജെയിനിപീറ്റർ മെഡിക്കൽ ഓഫീസർ എസ്. വിനീത് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |