
കൊച്ചി: തിരുവോണത്തിന് പൂവിൽത്തൊട്ടാൽ കൈപൊള്ളും. നഗരത്തിൽ തോന്നുംപടിയാണ് പൂവിന് വിലകൂട്ടുന്നത്. മറുനാട്ടിൽ നിന്ന് പൂക്കൾ വലിയതോതിൽ ഇറക്കിയിട്ടുണ്ട്. എറണാകുളം ടൗൺ ഹാളിന് സമീപം നിരവധി കച്ചവടക്കാരാണ് റോഡ് സൈഡിൽ ചെറുതും വലുതുമായ തട്ടുകടകളുമായി വില്പന പൊടിപൊടിക്കുന്നു. ഇന്നലത്തോടെ ഓഫീസ്, സ്കൂൾ, കോളേജ് ഓണാഘോഷം കഴിഞ്ഞെങ്കിലും തിരുവോണത്തിന് കുടുംബത്തോടൊപ്പം പൂവിടാനായി പൂക്കൾ വാങ്ങാനെത്തുന്നുണ്ട്.
പുലർച്ചെ നാലുമുതൽ പൂക്കച്ചവടം സജീവമാകും. അർദ്ധരാത്രി വരെ തിരക്കാണ്.
കോയമ്പത്തൂർ, മഹാരാഷ്ട്ര, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് ടൺകണക്കിന് പൂക്കളാണ് എത്തിച്ചിരിക്കുന്നത്.
വിലവിവരം
ചെണ്ടുമല്ലി-250
റോസ്- 400
ജമന്തി- 350
വാടാമല്ലി- 350
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |