
കൊച്ചി: ലോകാരോഗ്യ സംഘടനയുടെ വയോജന സൗഹൃദ നഗര പദ്ധതിയുടെ ഭാഗമായി ദക്ഷിണേഷ്യയിലെ ആദ്യത്തെ വയോജന സൗഹൃദ നഗരമായി ലോകാരോഗ്യ സംഘടന കൊച്ചിയെ പ്രഖ്യാപിച്ചതിന്റെ ഭാഗമായി ഐ.ഐ.ടി ബോംബെ വികസിപ്പിച്ചെടുത്ത ചെറുപ്പക്കാർക്ക് ഉപയോഗിക്കാവുന്ന ടൂൾ കിറ്റ് 'ഏജ് എംപതി സ്യൂട്ട്" കൊച്ചിയിൽ പരീക്ഷിച്ചു. പൊതുജനങ്ങൾക്കിടയിൽ മുതിർന്ന പൗരന്മാർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക, പ്രായമാകുമ്പോൾ നമ്മുടെ കൈകാലുകൾക്കും ശരീരത്തിനും സംഭവിക്കുന്ന മാറ്റങ്ങൾ മനസിലാക്കാൻ സാധിക്കുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ് ടൂൾ കിറ്റ് വികസിപ്പിച്ചിരിക്കുന്നത്.
അഡ്വ. എം. അനിൽകുമാർ ഐ.ഐ.ടി ബോംബെ പ്രതിനിധികളെ അഭിനന്ദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |