
കൊച്ചി: തൃശൂർ പൂരം കലക്കാൻ രാഷ്ട്രീയ ഗൂഢാലോചനയുണ്ടായിട്ടുണ്ടെങ്കിൽ പുറത്തുകൊണ്ടുവരാൻ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് അഖില ഭാരത ഹിന്ദുമഹാസഭ ആവശ്യപ്പെട്ടു. ആരോപണം നേരിടുന്ന ഉദ്യോഗസ്ഥർ തന്നെ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് ഹിന്ദുസമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും യോഗം വിലയിരുത്തി. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വി.സി. രാജഗോപാൽ യോഗം ഉദ്ഘാടനം ചെയ്തു.
ജില്ലാഭാരവാഹികളായി അനിൽ കുളങ്ങരക്കാട്ടിൽ (പ്രസിഡന്റ്), സി.വി. സാബു, കെ.വി. മുരുകൻ, പ്രജിത എൻ.പിള്ള ( വൈസ് പ്രസിഡന്റുമാർ), എ.കെ. ബാലു (ജനറൽ സെക്രട്ടറി), സുരേഷ് കടുപ്പത്ത്, കെ.കെ. ബിജു, പി.കെ. കൃഷ്ണകുമാർ ( സെക്രട്ടറിമാർ), ശ്രീകുമാർ കാവിൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |