SignIn
Kerala Kaumudi Online
Friday, 23 October 2026 11.31 AM IST

ജൈവ മാലിന്യ സംസ്‌കരണ യൂണിറ്റ്

cmfri

കൊച്ചി: പട്ടാളപ്പുഴുവിനെ (ബ്ലാക് സോൾജിയർ ഫ്‌ളൈ) ഉപയോഗിച്ചുള്ള ജൈവമാലിന്യ സംസ്‌കരണ യൂണിറ്റ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സി.എം.എഫ്.ആർ.ഐ) കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. സ്വച്ഛഭാരത് ക്യാമ്പയിന്റെ ഭാഗമായി പച്ചക്കറിമത്സ്യ ജൈവമാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനാണ് യൂണിറ്റ് സ്ഥാപിച്ചത്. പട്ടാളപ്പുഴുവിന്റെ ലാർവ ഉപയോഗിച്ച് ജൈവമാലിന്യങ്ങൾ പ്രോട്ടീൻ ഉറവിടമാക്കി സംസ്‌കരിച്ചെടുക്കും. സി.എം.എഫ്.ആർ.ഐയിലെ സയൻസ് ടെക്‌നോളജി ഇന്നൊവേഷൻ ഹബ്, ഹാച്ചറികൾ, ലബോറട്ടറികൾ, ലൈബ്രറി എന്നിവ മന്ത്രി സന്ദർശിച്ചു. ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ്, ഡോ. കുൽദീപ് കെ. ലാൽ, ഡോ.എ.പി ദിനേശ്ബാബു എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CMFRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL